അരുവിക്കര- പാങ്ങ പൈപ്പ് ലൈൻ റോഡ് നാടിന് സമർപ്പിച്ചു

IMG_20251013_210928_(1200_x_628_pixel)

അരുവിക്കര:അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര – പാങ്ങ പൈപ്പ് ലൈൻ റോഡിലെ ഇന്റർലോക്ക് പാതയുടെ ഉദ് ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.

അഞ്ചു കോടി ഒരു ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അരുവിക്കര പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് ജി. സ്റ്റീഫൻ എം. എൽ.എ പറഞ്ഞു.

റോഡ്,സ്കൂൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾ ഈ കാലയളവിൽ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വികസന പ്രവർത്തനങ്ങളിൽ മാതൃകാപരമായ സമീപനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എംഎൽഎ പറഞ്ഞു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് പാങ്ങ റോഡ് ഇന്റർലോക്ക് ചെയ്ത് ഭംഗിയാക്കുകയും സഞ്ചാരയോഗ്യമാക്കുകയും ചെയ്തത്.321 മീറ്റർ നീളത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.

അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ആർ. കല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അരുവിക്കര വാർഡ് മെമ്പർ ഗീത ഹരികുമാർ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!