തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് മുന്നോടിയായി പത്മതീർഥക്കുളത്തിലെ മീനുകളെ വലയിലാക്കി നെയ്യാർ ഡാം, അരുവിക്കര റിസർവോയർ എന്നിവിടങ്ങളിലേക്കു മാറ്റി.
മുറജപത്തോടനുബന്ധിച്ച് ജലജപം നടത്തുന്നത് പത്മതീർഥത്തിലാണ്. പത്മതീർഥത്തിലെ മീനുകളുടെ എണ്ണം അനിയന്ത്രിതമായി കൂടിയെന്ന് ശുചീകരണം പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. അടുത്ത മാസം 19ന് ആണ് മുറജപച്ചടങ്ങുകൾ ആരംഭിക്കുന്നത്