തിരുവനന്തപുരം: വികാസ് ഭവന്റെ പിറകിൽ കണ്ടം ചെയ്യാൻ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച പ്രതി പിടിയിൽ.
വഞ്ചിയൂർ ടി.സി 12/178ൽ അനിൽകുമാറാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.
ഓഡിറ്റ്, ജലസേചനം,ഫിഷറീസ്,വാണിജ്യം തുടങ്ങിയ വകുപ്പുകളുടെ വാഹങ്ങളിൽ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്. കഴിഞ്ഞമാസമാണ് സംഭവം