തിരുവനന്തപുരം രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 23.10.2025 തീയതി രാവിലെ 8.00 മണി മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയി.
കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-പാളയം-വിജെറ്റി-ആശാന്‍ സ്ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട -ചാക്ക -ആള്‍സെയിന്റ്സ്-ശംഖുമുഖം-ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
കൂടാതെ വെള്ളയമ്പലം- വഴുതയ്ക്കാട് -തൈയ്കക്കാട്-തമ്പാനൂര്‍ ഫ്ലൈഓവര്‍ -ചൂരക്കാട്ടുപാളയം- -തകരപ്പറമ്പ് മേല്‍പ്പാലം-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-എസ് പി ഫോര്‍ട്ട്-മിത്രാനന്ദപുരം-ഈഞ്ചയ്ക്കല്‍ -കല്ലുംമൂട്-പൊന്നറ പാലം-വലിയതുറ- ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്-ശംഖുംമുഖം റോഡിലും, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-മുക്കോലക്കല്‍-ആറ്റിന്‍കുഴി-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.
വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.