നടൻ ധർമേന്ദ്ര സുഖം പ്രാപിക്കുന്നു; മരണവാർത്ത തള്ളി ഹേമ മാലിനി

IMG_20251111_091611_(1200_x_628_pixel)

ബോളീവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു എന്ന തെറ്റായ പ്രചരണം തെറ്റാണെന്ന് കുടുംബം. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനി എക്‌സില്‍ കുറിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇത്തരം പ്രചരണങ്ങള്‍ പൊറുക്കാനാവാത്തതാണ് എന്ന രൂക്ഷവിമര്‍ശനമാണ് ഹേമ മാലിനി എക്‌സില്‍ ഉന്നയിച്ചിരിക്കുന്നത്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അനാദരവും നിരുത്തരവാദപരവുമാണ്. കുടുംബത്തിനും സ്വകാര്യതയുടെ ആവശ്യകതയ്ക്കും അര്‍ഹമായ ബഹുമാനം നല്‍കണം എന്ന് ഹേമ മാലിനി കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!