തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു സർവീസ് തുടങ്ങുന്നു. തിരുവനന്തപുരം–ബെംഗളൂരു സർവീസ് ഇന്ന് ആരംഭിക്കും.
കേരള ആർടിസിയുടെ ബസുകളിൽ സൗകര്യത്തിനും സുരക്ഷയിലും മുൻപിലുള്ള വോൾവോ 9600 എസ്എൽഎക്സ് സീരീസിലെ ബസാണ് സർവീസിന് ഉപയോഗിക്കുന്നത്.
വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, പാലക്കാട്, കോട്ടയം, കൊട്ടാരക്കര വഴി രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.30നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 7.55ന് ബെംഗളൂരുവിലെത്തും.
2151 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതോടെ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം നാലാകും.
സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസ് തിരുനെൽവേലി, നാഗർകോവിൽ വഴിയാണു സർവീസ്. കൂടാതെ എസി സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ രണ്ടും നോൺ എസി സീറ്റർ കം സ്ലീപ്പറിൽ ഒരു സർവീസുമുണ്ട്.