തിരുവനന്തപുരം: ശിശുദിന റാലിയോടനുബന്ധിച്ച് 14.11.2025 -ാം തീയതി രാവിലെ 08.30 മണി മുതല്‍ 11 .00 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്.
• വെളളയമ്പലം ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വലിയ വാഹനങ്ങള്‍ വെളളയമ്പലം -ശ്രീമൂലം ക്ലബ് ജംഗ്ക്ഷന്‍ -വഴുതയ്ക്കാട് -വിമന്‍സ് കോളേജ് വഴിയും ചെറിയ വാഹനങ്ങള്‍ വെളളയമ്പലം -മ്യൂസിയം -നന്ദാവനം വഴിയും പോകേണ്ടതാണ്.
• എല്‍ എം എസ് ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസ്- നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ് -ടി ടി സി വഴി പോകേണ്ടതാണ്.
• റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ നിയമാസഭാ ബില്‍ഡിംഗിന് മുന്‍വശം റോഡില്‍ ഇറക്കിയതിന് ശേഷം എല്‍ എം എസ് പാര്‍ക്കിംഗ് ഗ്രൌണ്ട് , വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട് , ജിമ്മി ജോര്‍ജ്ജ് പാര്‍ക്കിംഗ് ഗ്രൌണ്ട് , തൈക്കാട് പോലീസ് ട്രയിനിംഗ് കോളേജ് ഗ്രൌണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൌണ്ട് , ജി വി രാജ മുതല്‍ നിയമസഭ വരെയുളള റോഡിന്റെ ഇടത് വശം, ജവഹര്‍ നഗര്‍ റോഡ് മുതല്‍ കവടിയാര്‍ വരെയുളള റോഡിന്റെ ഇടത് വശം , പി എം ജി മുതല്‍ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശവും ഗതാഗതത്തിന് തടസ്സമില്ലാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.