തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വെള്ളിയാഴ്ച വൈകീട്ട് കൊടിയേറും. ഇനിയുള്ള പത്തു നാളുകൾ വെട്ടുകാടും പള്ളിപ്പരിസരവും പ്രാർഥനകളാൽ ഭക്തിസാന്ദ്രമാകും.
വൈകീട്ട് 4.30-ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഡോ. വൈ.എം.എഡിസൻ കൊടിയേറ്റ് നിർവഹിക്കും.
ക്രിസ്തുരാജ പാദപൂജയും നടക്കും. ഇതോടനുബന്ധിച്ചുള്ള ചടങ്ങിൽ ഇടവകയുടെ നേതൃത്വത്തിൽ നിർമിച്ച നാലു വീടുകളുടെ താക്കോലുകൾ സഹായമെത്രാൻ കുടുംബങ്ങൾക്കു കൈമാറും.