തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ ഉത്സവത്തിനു വെള്ളിയാഴ്ച രാത്രി കൊടിയേറി.
തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ വൈകീട്ട് 4.30-ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷമാണ് കൊടിയേറ്റ് ചടങ്ങുകൾക്കു തുടക്കമായത്.
ഇടവക വികാരി ഡോ. വൈ.എം. എഡിസൺ തിരുനാളിനു തുടക്കംകുറിച്ചുകൊണ്ട് കൊടിയേറ്റ് നിർവഹിച്ചു.
ഇടവകയിലുള്ള നിർധനരായ നാലു കുടുംബങ്ങൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ ക്രിസ്തുദാസ് കൈമാറി