തിരുവനന്തപുരം:ജില്ലയിൽ കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട്( 18.11.2025) 5 മണിക്ക്
പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10സെന്റീമീറ്റർ വീതവും ( ആകെ 40 സെന്റീമീറ്റർ) അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ( മുൻപ് തുറന്ന 100 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 150 സെന്റീമീറ്റർ) തുറക്കും.
ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.