നെടുമങ്ങാട്: കുമ്മി മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷമായതായി പരാതി.
കഴിഞ്ഞ ദിവസം കുഴുവിള വീട്ടിൽ പാർക്ക് ചെയ്തിരുന്ന സിദ്ദിഖിന്റെ ഓട്ടോറിക്ഷ തെരുവു നായകൾ കടിച്ച് നശിപ്പിച്ചു.ഓട്ടോ റിക്ഷയുടെ സീറ്റും ലെതർ ഭാഗങ്ങളും പൂർണ്ണമായി കടിച്ചു കീറിയ നിലയിലാണ്.
ഈ പ്രദേശത്ത് സ്ഥിരമായി തെരുവുനായ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് തെരുവുനായ്ക്കളുടെ കടി എൽക്കുന്നത് പതിവാണ്.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു