ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് തുടക്കമായി

IMG_20251120_224658_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 20.11.2025 വെളുപ്പിന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരി പ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ആരംഭിച്ചു.

തന്ത്രിമാരായ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്‌പജ്ഞാലിയും, നിവേദ്യവും അർപ്പിച്ചു.

വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. കഴിഞ്ഞ് ജപക്കാർക്ക് യോഗത്തു പോറ്റിമാർ ദക്ഷിണ നൽകി. രാവിലെ 07.30 മണിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ, പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി. അശ്വതിതിരുനാൾ ഗൗരി ലക്ഷ്മ്‌മി ബായി എന്നിവർ ക്ഷേത്രദർശനത്തി നായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു.

ചടങ്ങുകൾക്ക് ക്ഷേത്രഭരണസമിതി അംഗം ആദിത്യവർമ്മ, അഡ്വ.വേലപ്പൻ നായർ, കരമന ജയൻ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് എല്ലാ ചടങ്ങുകൾക്കും നേതൃത്വം നല്കി.

വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡ‌ലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു.

ശ്രീകൃഷ്‌ണസ്വാമിയെയും രാത്രി 08.15 ന് ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി സിംഹാസനവാഹനത്തിൽ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ അകമ്പടി സേവിച്ചു.

ക്ഷേത്രത്തിന് ചുറ്റും മൺചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാർന്നിരുന്നു. ശ്രീബലിയുടെ പുറകിൽ വേദപണ്‌ഡിതന്മാരുടെ വേദാലാപനം ഉണ്ടായിരിന്നു. മുറജപത്തിൻ്റെ ആദ്യദിനം വളരെ ഭംഗിയായി സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!