തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിൽ ഉറൂസിനു തുടക്കമായി.
രാവിലെ ഉറൂസിന് തുടക്കംകുറിച്ച് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എസ്.അബ്ദുൽ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ എന്നിവർ പതാക ഉയർത്തി.
രാവിലെ നടന്ന പട്ടണ പ്രദക്ഷിണത്തിനും പ്രാർഥനയ്ക്കും ബീമാപ്പള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി നേതൃത്വം നൽകി.
വൈകിട്ട് ‘ഉറൂസിന്റെ ഇസ്‌ലാമിക മാനം’ എന്ന വിഷയത്തിൽ ഹുസൈൻ സഖാഫി പ്രഭാഷണം നടത്തി. ജാതിമതഭേദമെന്യേ പ്രാർഥനകളുമായി ഒട്ടേറെ തീർഥാടകരാണ് ഉറൂസിന് തുടക്കം കുറിച്ച നാളിൽ ബീമാപള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയത്.