തിരുവനന്തപുരം : ഡിസംബർ 12 മുതൽ 19 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാം ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 25-ന് രാവിലെ 10-ന് ആരംഭിക്കും.
registration.iffk.in എന്ന ലിങ്കിലൂടെ രജിസ്‌ട്രേഷൻ ചെയ്യാം. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്.