തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതിയെ വീണ്ടും പിടികൂടി പൊലീസ്.
നാരുവാമൂട് മുക്കംപാലമൂട് രാമരശ്ശേരിക്കോണം സ്വദേശി അച്ചു വിൻസിയെയാണ് ബാലരാമപുരം പൊലീസ് കുടുക്കിയത്. കാപ്പ കേസിന്‍റെ ലംഘനം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെ അത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊലപാതക ശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളിൽ പ്രതിയാണ് അച്ചു വിൻസി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു