തിരുവനന്തപുരം : നാവിക സേനാ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 12 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.
റിഹേഴ്സൽ കാണുന്നതിനായി വരുന്ന പൊതുജനങ്ങൾ വൈകിട്ട് നാലിന് മുൻപായി നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തണം. പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട് .