വർക്കല : പാപനാശം തീരത്ത് വിദേശവനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റലി സ്വദേശിനി ഫ്ളാവിയ(32)യ്ക്കാണ് കടിയേറ്റത്.
കഴിഞ്ഞദിവസം രാവിലെ പാപനാശം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്ളാവിയയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
കാലിനു കടിയേറ്റ ഫ്ളാവിയ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.