കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ നിർത്തിയിരുന്ന ബസിൽ യുവതിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയയാളെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു.
പന്നിയോട് കല്ലാമം സാബു ഭവനിൽ ഇപ്പോൾ പരുത്തിപ്പള്ളിയിൽ വാടകയ്ക്കുതാമസിക്കുന്ന സാജനാണ് (37) അറസ്റ്റിലായത്.
കാട്ടാക്കട ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം ഉച്ചയോടെ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഉൾപ്പെടെ പ്രചരിച്ചതോടെ കാട്ടാക്കട പോലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് വീഡിയോയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾ അന്നേദിവസംതന്നെ കാട്ടാക്കടയിൽ നിർത്തിയിട്ടിരിക്കുന്ന മറ്റു ചില ബസിലും കയറി നഗ്നതാപ്രദർശനം നടത്തിയതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ പൊതുസ്ഥലത്തുവെച്ച് സ്ത്രീയോടു മോശമായി പെരുമാറിയതിനും നഗ്നതാപ്രദർശനം നടത്തിയതിനും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ കേസുണ്ട്.