തിരുവനന്തപുരം : വഴയിലക്ക് സമീപം പുരവൂര്‍കോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു.
റോഡ് വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളിയാണ് മരിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടെക്‌നോപാര്‍ക്കില്‍നിന്നു ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങി വരികയായിരുന്നു ആകാശ്.
നാലുവരി പാതയുടെ നിര്‍മാണം നടക്കുന്ന വഴയില – പഴകുറ്റി റോഡില്‍ കലുങ്ക് നിര്‍മിക്കാന്‍ എടുത്ത കുഴിയില്‍ വീഴുകയായിരുന്നു.