തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും കമ്മീഷനിംഗ് പൂർത്തിയായി.
പോത്തൻകോട് ബ്ലോക്ക് ഡിവിഷന് കീഴിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് തുമ്പ സെൻ സേവിയേഴ്സ് കോളേജിൽ നടന്നു. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം വിനീത് ടി.കെ, ട്രെയിനിങ് നോഡൽ ഓഫീസറായ സജി ആർ എസ് എന്നിവർ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് വിലയിരുത്തി.