തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കൂടുതൽ സുഗമവും ആകർഷകവുമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ പോളിംഗ് സ്‌റ്റേഷനുകളുടെ ക്രമീകരണത്തിൽ ഒട്ടേറെ പ്രത്യേകതകൾ.
മോഡൽ, പിങ്ക് , യംഗ് എന്നിങ്ങനെ പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക സജ്ജികരണങ്ങളും തയ്യാറെടുപ്പുകളുമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ബുത്തുകളൊരുങ്ങുന്നു.
ജില്ലായിലാകെ തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3264 പോളിംഗ് സ്റ്റേഷനുകളാണുള്ളത് അതിൽ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇത്തരം പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിക്കുക.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ രോഗികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണനയും സൗകര്യവും ഒരുക്കിയിട്ടുള്ള മോഡൽ പോളിംഗ്‌സ്‌റ്റേഷനുകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വീൽചെയറുകൾ, വോട്ടർമാർക്ക് ഇരിക്കുവാൻ സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യങ്ങൾ എ്ന്നിവയാണ് മോഡൽ പോളിംഗ് സ്‌റ്റേഷനുകളുടെ പ്രത്യേകത. രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ക്യൂവിൽ മുൻഗണന നൽകും. കന്നിവോട്ടർമാർക്ക് ബൂത്തുകളിൽ സ്വീകരണം ഒരുക്കും.
പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഉൾപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കുമെന്നതാണ് പിങ്ക് സ്റ്റേഷനുകളുടെ പ്രത്യേകത. ഇത്തരം ബൂത്തുകൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബലൂണുകൾ, കർട്ടനുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിട സൗകര്യം സജ്ജമാക്കും. വനിതാ കന്നിവോട്ടർമാരെ പ്രത്യേകം സ്വീകരിക്കും.
മൊബൈൽ സെൽഫി പോയന്റുകൾ അടക്കമുള്ള യംഗ് പോളിംഗ് സ്‌റ്റേഷനുകൾ യുവാക്കളായ പോളിംഗ് സംഘമാണ് കൈകാര്യം ചെയ്യുക. ആകർഷകമായ രീതിയിൽ ഈ പോളിംഗ് സ്റ്റേഷനുകൾ അലങ്കരിക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക മൊബൈൽ സെൽഫി പോയിന്റുണ്ടാവും. ജനാധിപത്യ പ്രക്രിയയിൽ വോട്ടിംഗിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ പങ്കുവയ്ക്കുന്ന പോസ്റ്ററുകൾ പതിക്കും.
ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 11-പഞ്ചായത്ത് ഓഫീസ് വാർഡിലെ ഗവ. എൽ.പി.എസ് പനയറ മെയിൻ ബിൽഡിംഗിന്റെ തെക്ക് ഭാഗം, ഗവ. എൽ.പി.എസ് പനയറ മെയിൻ ബിൽഡിംഗിന്റെ വടക്ക് ഭാഗം എന്നിവയാണ് മോഡൽ പോളിംഗ് സ്റ്റേഷനുകളാവുക,
എട്ട് പിങ്ക് പോളിംഗ് സ്റ്റേഷനുകളാണ് ഒരുങ്ങുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ 33- മെഡിക്കൽ കോളേജ് 03- മെഡിക്കൽ കോളേജ് എച്ച്.എസ്. സ്റ്റാഫ് റൂം നമ്പർ 110, 58- കരമന. 04- ഗവ: ഗേൾസ് ഹൈസ്‌കൂൾ, വെസ്റ്റ് സൈഡ് ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ എ ബ്ലോക്ക് റൂം നമ്പർ 1, 38- നന്തൻകോട് 05- ഹോളി ഏഞ്ചൽസ് ഐ.എസ്.സി മെയിൻ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ളോർ നോർത്ത് സൈഡ് ക്ലാസ് 1 ഇ, 42- പാങ്ങോട് 02- സെവൻന്ത് ഡേ സ്‌കൂൾ നോർത്ത് പോർഷൻ മൂന്നാമത്തെ റൂം, പാങ്ങോട ്,43- തിരുമല 08- സരസ്വതി വിദ്യാലയം അറപ്പുര മെയിൻ ബിൽഡിംഗ് റൂം നമ്പർ 105, 50- വലിയശാല 06- എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് പൂജപ്പുര ഗ്രൗണ്ട് ഫ്ലോർ ആദ്യത്തെ റൂം, 86- വഞ്ചിയൂർ 05- സെന്റ് ജോസഫ് സ്‌കൂൾ 10 എ, 89- ചക്കൈ 06- ഗവ:യു.പി.എസ് ചാക്ക, ന്യൂ ബിൽഡിംഗ് സെന്റർ പോർഷൻ എന്നിവയാണവ. നാല് മുനിസിപ്പിലാറ്റികളിസായി നാല് യങ് പോളിംഗ് സ്‌റ്റേഷനുകൾ തയ്യാറാക്കും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി വാർഡ് 42- ആലുംമൂട് സ്വദേശാഭിമാനി ടൗൺ ഹാൾ (മുൻഭാഗം), ടി ബി ജംഗ്ഷൻ ,നെടുമങ്ങാട് മുനിസിപ്പാലിറ്റി വാർഡ് 30- മാർക്കറ്റ് ഗവ:എൽ.എം.എ എൽപിഎസ് മഞ്ച സൗത്ത് ബിൽഡിംഗ്, ബൂത്ത് നമ്പർ 135 , ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 14- കോസ്മോ ഗാർഡൻസ് 014-ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്, വലിയകുന്ന്., വർക്കല മുനിസിപ്പാലിറ്റി വാർഡ് 25- മുനിസിപ്പൽ ഓഫീസ് കാന്റീൻ ബ്ലോക്ക്, മുനിസിപ്പാലിറ്റി മൈതാനം എന്നിവയാണവ.