കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം.
രക്ഷാപ്രവർത്തകൻ ഉൾപ്പെടെ 15ഓളം പേർക്ക് പരിക്കേറ്റു.സംഭവസ്ഥലത്ത് 40ഓളം തൊഴിലാളികളുണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആറുപേരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇവരിൽ ബെൻസി ഭായി,രമണി എന്നിവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാക്കിയുള്ളവരെ കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിലും,തുടർചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.