ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിലെ കന്നിവോട്ടർമാർക്കായി യങ് ബൂത്തുകളൊരുങ്ങി.
ആറ്റിങ്ങൽ നഗരസഭയിലെ 14-ാം നമ്പർ ബൂത്തായ വലിയകുന്ന് ഫാഷൻ ഡിസൈനിങ് കേന്ദ്രത്തിലും വർക്കല നഗരസഭയിലെ 25-ാം നമ്പർ ബൂത്തായ നഗരസഭാ കാര്യാലയത്തിലുമാണ് യങ് ബൂത്ത് സജ്ജമാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം അതത് നഗരസഭകളാണ് ബൂത്ത് സജ്ജമാക്കിയത്. പ്രത്യേകമായി അലങ്കരിച്ച് ആകർഷണീയത വരുത്തിയിട്ടുള്ള ബൂത്തിൽ കന്നിവോട്ടർമാർക്ക് സെൽഫിയെടുക്കാനായി സെൽഫിപോയിന്റ് സജ്ജമാക്കിയിട്ടുണ്ട്.