തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയാകാൻ 2 മണിക്കൂർ മാത്രം ശേഷിക്കെ ഭേദപ്പെട്ട പോളിങ്.
വൈകീട്ട് 4.10 നുള്ള കണക്കു പ്രകാരം 63.68 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ് (66.48%). കുറവ് പോളിങ് തിരുവനന്തപുരത്താണ് (58.78%). കൊല്ലം (62.44%), പത്തനംതിട്ട (60.11%), കോട്ടയം (62.91%), ഇടുക്കി (62.16%), ആലപ്പുഴ (65.66%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.
വൈകിട്ട് 6 വരെയാണ് സമയമെങ്കിലും വരിയിൽ ഉള്ളവരെ ടോക്കൺ നൽകി 6നു ശേഷവും വോട്ടുചെയ്യാൻ അനുവദിക്കും.