തിരുവനന്തപുരം : കോർപറേഷനിലെ ബിജെപിയുടെ മേയർ ചർച്ചകൾ ഡൽഹിയിലേക്ക്.
പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞ ശേഷമാകും തുടർ തീരുമാനങ്ങൾ.