തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഏറ്റവും മുതിർന്ന അംഗമായ നന്തൻകോട് വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട കെ. ആർ ക്ളീറ്റസിന് ജില്ലാകളക്ടർ അനു കുമാരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.
ചടങ്ങിൽ സബ് കലക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസർ പ്രവീൺ. പി, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി, ജില്ലാ ലേബർ ഓഫീസർ ബിജു.എ എന്നീ റിട്ടേണിംഗ് ഓഫീസർമാരും, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ആന്റണി രാജു,നഗരസഭാ സെക്രട്ടറി ജഹാംഗീർ. എസ് എന്നിവരും പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്ത പുതിയ ഭരണസമിതി മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു.