തിരുവനന്തപുരം:ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ജോബ് ഫെയർ സംഘടിപ്പിക്കും.
ഡിസംബർ 27 ന് രാവിലെ 10.30 ന് പാളയം യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലാണ് അഭിമുഖം നടത്തുക.
എസ്.എസ്.എൽ.സി , പ്ലസ് ടു , ഐ ടി ഐ, ഡിപ്ലോമ , ഡിഗ്രി , ബി.കോം, ബി.ടെക് എന്നീ യോഗ്യതയുള്ളവരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് അഭിമുഖം.
രജിസ്‌ട്രേഷൻ പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.