തിരുവനന്തപുരം:സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു.
‘ഓറഞ്ച് ദി വേള്‍ഡ് ക്യാംപയി’ ന്റെ ഭാഗമായി രാവിലെ ഏഴു മണിക്ക് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തോണ്‍ മാനവീയം വീഥിയില്‍ അവസാനിക്കും.