തിരുവനന്തപുരം:തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി.
ശിവഗിരി മഠം ഓഡിറ്റോറിയത്തിന് സമീപമുള്ള ഫോട്ടോ പ്രദര്‍ശനം വി.ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ് ബീന മോൾ, അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.