തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള, വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈനിൽ പൈപ്പിൻമൂടിനടുത്തുള്ള വാൽവിന്
തകരാറുണ്ടായതി നാൽ ശാസ്തമംഗലം- പൈപ്പിൻമൂട്- ഊളമ്പാറ റോഡിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലും വെള്ളയമ്പലം, കവടിയാർ ജവഹർ നഗർ, ഗോൾഫ് ലിംഗ്സ് റോഡ്, ദേവസ്വം ബോർഡ്, നന്ദൻകോട് എന്നിവിടങ്ങളിലും ജനുവരി മൂന്നുവരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.