തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, റെസ്റ്റോറൻറുകൾ, ക്ലബ്ബുകൾ, ബീച്ചുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഘോഷ പരിപാടികളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകാൻ സാധ്യതയു ള്ളതായും ആയതിൽ ഭൂരിപക്ഷവും യുവജനങ്ങൾ ആയിരിക്കുമെന്നും അറിവായിട്ടുള്ള സാഹചര്യ ത്തിൽ തിരുവനന്തപുരം നഗരത്തിൽ ചുവടെ പറയും പ്രകാരമുള്ള വിപുലമായ സുരക്ഷാ ക്രമീകര ണങ്ങൾ ഏർപ്പെടുത്തിയതായി ഡി.ഐ.ജി. & സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐ.പി.എസ് അറിയിച്ചു.
ആഘോഷപരിപാടികൾ നടക്കുന്ന വേദികളിലും, പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലുമായി 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.
പൊതുമദ്യപാനം, ക്രമരഹിതമായ പെരുമാറ്റം, മദ്യപിച്ചുള്ള ബഹളങ്ങൾ എന്നിവ പോലീസ് പട്രോളിംഗിലൂടെയും കർശന പരിശോധനയിലുടെ തടയും. കുടാതെ ഇത്തരം വിഷയങ്ങളിൽ അറിയപ്പെടുന്ന പ്രതികൾക്കെതിരെ റെയ്ഡുകൾ, മദ്യവും, മയക്കു മരുന്നും വിൽക്കുന്ന സാമൂഹ്യവിരുദ്ധരെ പരിശോധിക്കുകയും. ഇത്തരം പ്രശ്നങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിൽ പോലീസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
മദ്യപിച്ച് വാഹനമോടിക്കുക,അശ്രദ്ധയോടെ വാഹനമോടിക്കുക, അമിത വേഗത, പ്രായ പൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ (സ്റ്റണ്ടുകൾ) മുതലായവ ബോർഡർ സീലിംഗിലൂടെയും, കർശന വാഹന പരിശോധനയിലൂടെയും തടയുന്നതാണ്.
സ്ത്രീകളെയും,കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും,പിടികൂടാനുമായി പുരുഷ/ വനിത മഫ്റ്റി പോലീസ് ടീമുകളുണ്ടാകും. കുടാതെ പ്രധാന ജംഗ്ഷനുകളീൽ പോലീസ് പിക്കറ്റുകളും, പട്രോളിംഗുകളും എർപ്പെടുത്തിയിട്ടുള്ളതാണ്.
ബീച്ചുകൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കുടതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും,ടി സ്ഥലങ്ങളിലെ മോശമായ പെരുമാറ്റം തടയുകയും ചെയ്യുന്നതാണ്.
മയക്കുമരുന്ന് ദുരുപയോഗവും, മോശമായ പെരുമാറ്റവും തടയാൻ പ്രത്യേകിച്ച് രാത്രിയിലെ ഡി.ജെ പാർട്ടികളിലും, അത്തരം ഒത്തുചേരലുകളിലും കുടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പോലീസിൽ നിന്ന് അനുമതി വാങ്ങാൻ എല്ലാ ഹോട്ടലുകൾക്കും, ക്ലബ്ബുകൾക്കും നോട്ടീസ് നൽകുന്നതാണ്.
ന്യൂ ഇയർ ദിവസം രാത്രി 12.30 മണിക്ക് തന്നെ) മറ്റ് indoor പ്രോഗ്രാമുകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
ശബ്ദമലിനീകരണവും, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതും. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ആയതിനുള്ള ഉത്തരവാദിത്തം ടി സ്ഥലങ്ങളിലെ മാനേജ്‌മെന്റുകൾക്കായിരിക്കും.
മാനേജ്‌മെൻറോ, സംഘാടകരോ, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.
പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി പ്രവർത്തനക്ഷമമായി രിക്കേണ്ടതും, ആയത് മാനേജ്‌മെൻറോ/ സംഘാടകരോ ഉറപ്പുവരുത്തേണ്ടതുമാണ്.
ആൾക്കാർ കൂടി നിൽക്കുന്ന ഭാഗത്ത് രാത്രി 12.00 മണിക്ക് ലൈറ്റ് അണയ്ക്കാൻ പാടില്ലാത്തതാണ്. ആയത് ബന്ധപ്പെട്ട ഉടമസ്ഥൻ/സംഘാടകൻ/മാനേജർ ഉറപ്പു വരുത്തേണ്ടതാണ്.
പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കൃത്യസമയത്ത് പോലീസിനെ അറിയിക്കണം.
ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാ മൈക്ക് ഓപ്പറേറ്റന്മാർ ഉറപ്പാക്കേണ്ടതും. അല്ലാത്തപക്ഷം ഉപകരണങ്ങൾ പിടി ച്ചെടുത്ത് നിയമനടപടി സ്വീകരിക്കുന്നതാണ്.
പോലീസ് പങ്കുവച്ചിട്ടുള്ള (ക്രിമിനൽ/ഗുണ്ട) ലിസ്റ്റിൽ പെട്ട ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഒരു കാരണവശാലും DJ പാർട്ടികളിൽ അനുവദിക്കരുത്. അങ്ങനെയുള്ളവർ പങ്കെടുത്താൽ പോലീസിനേ അറിയിക്കേണ്ടതാണ്.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ DJ നടത്തുവാനായി ഹോട്ടൽലുകളോ സ്ഥാപനങ്ങളോ വിളിച്ച് വരുത്താൻ പാടില്ല. അപ്രകാരം ഉള്ളവരേ വച്ച് നടത്തുന്ന പരിപാടികൾ ഉത്തരവിൻറെ ലംഘനമായി കണക്കാക്കുന്നതും പരിപാടികളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സ്ഥാപന ഉടമയ്ക്കും ,മാനേജുമെന്റിനും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതാണ്.
DJ പാർട്ടികളിൽ പങ്കെടുക്കുന്നവർ ആയുധവും മറ്റും കൊണ്ടുവരുന്നോ എന്നു പരിശോധിച്ചു മാത്രം പ്രവേശനം അനുവദിക്കുക.
പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള വഴി കൃത്യമായി തടസ്സമില്ലാത്ത രീതിയിൽ ക്രമികരിക്കേണ്ടതാണ്. ആടിയന്തിര സാഹചര്യങ്ങൾക്കുള്ള വഴി പ്രത്യേകമായി കണ്ടു വയ്ക്കേണ്ടതാണ്.
വെടിക്കെട്ട് മുതലായവ നടത്തുന്നു എങ്കിൽ അതിനാവശ്യമായ അനുവാദം നേരത്തെ വാങ്ങേണ്ടതും അത് PESO നിയമപ്രകാരമുള്ള അകലങ്ങളിൽ മാത്രം ക്രമീകരിക്കേണ്ടതാണ്.
എല്ലാ തൽകാലിക നിർമാണത്തിനും മുൻകൂർഅനുമതിയും ഫിറ്റ്‌നെസ്സ് പരിശോധനയും നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വെള്ളവും വെളിച്ചവും, ഫയർഫോർസും നിർബന്ധമായും ഉണ്ടാകേണ്ടതാണ്.
ആവശ്യഘട്ടങ്ങളിൽ ഉടനടി പോലീസിൻ്റേ സേവനത്തിനായി 112 ബന്ധപ്പെടാവുന്നതാണ്.
തീരദേശ മേഖലകളിൽ തീരദേശവാസികൾ ന്യൂഇയറിനോടനുബന്ധിച്ച് മത്സ്യബന്ധന ബോട്ടുകളിലും,വള്ളങ്ങളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് പതിവുള്ള തിനാൽ കടലുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗ് ശക്തമാക്കുന്നതാണ്.
പ്രധാനറോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പുതുവത്സരാഘോഷ പരിപാടി കാണാൻ പോകുന്ന അവസരത്തിൽ വാഹനത്തിൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി നിയമ നടപടികൾ സ്വീകരിക്കും. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
മാനവീയം വീഥിയിലെ ക്രമീകരണങ്ങൾ
മാനവിയം വീഥിയിലെ ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശനവും, പുറത്തേക്ക് പോകുന്നതും തടയുന്നതും, പ്രവേശനത്തിലും പുറത്തുകടക്കുമ്പോഴും എല്ലാ വ്യക്തികളെയും പരിശോധിക്കുകയും വീഡിയോ ഗ്രാഫ് ചെയ്യുകയും ചെയ്യുന്നതാണ്.
ക്രമസമാധാപ്രശ്‌നമുണ്ടാക്കുന്നവരെയും, മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടാൻ മാനവീയം വിഥിയുടെ പരിസര പ്രദേശങ്ങളിലെല്ലാം മഫ്തി പോലീസ് പട്രോളിംഗ് നടത്തും.
മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കർശനമായി നേരിടും. അശ്രദ്ധയോടും, മദ്യ പിച്ചും,വാഹനമോടിക്കുന്നതുമായ എല്ലാവരുടേയും വാഹനങ്ങൾ പിടിച്ചെടുക്കുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരി ക്കുകയും ചെയ്യും.
ഈ വർഷത്തെ പുതുവത്സരാഘോഷപരിപാടികൾ സുരക്ഷിതമായി നടത്തുന്നതിനായി സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരി ക്കണമെന്നും ആഘോഷങ്ങൾക്കിടെ കുറ്റകൃത്യങ്ങളും, നിയമ ലംഘനങ്ങളും നടത്തുന്ന വർക്കെ തിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.