നെടുമങ്ങാട്: അഴിക്കോടിന് സമീപമുണ്ടായ വാഹനാപകടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ മരിച്ചു.
നന്ദിയോട് പച്ച പാലുവള്ളി ഇടവിളാകത്ത് വീട്ടിൽ ജെ.എസ്. മണികണ്ഠൻ (29) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് ബൈക്കിൽ ജോലിക്കായി പോകുമ്പോൾ അഴിക്കോടിന് സമീപം വച്ച് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാനിൽ തട്ടി നിയന്ത്രണം വിട്ട് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.
ലോറിയുടെ ടയർ ദേഹത്ത് കയറി തത്ക്ഷണം മണികണ്ഠൻ മരിച്ചു. അച്ഛൻ സുരേഷ്, അമ്മ ജയശ്രീ, സഹോദരി പൂർണിമ.