നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കര പാഞ്ചിക്കാട്ടുകടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പഴയകട ഭാഗത്ത് നിന്നും പാഞ്ചിക്കാട്ടുകടവ് പാലം വഴി ചെങ്കല്‍, വ്‌ളാത്താങ്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പഴയകട മണ്ണക്കല്ല് ബണ്ട്‌റോഡ് -പാഞ്ചിക്കാട്ടുകടവ് പാലം വഴിയും ചെങ്കൽ, വ്‌ളാത്താങ്കര ഭാഗങ്ങളില്‍ നിന്നും പഴയകടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാഞ്ചിക്കാട്ടുകടവ് പാലം ബണ്ട്‌റോഡ് മണ്ണക്കല്ല് വഴി പഴയകടയിലേക്കും പോകേണ്ടതാണ്.
