വിഴിഞ്ഞം: തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്.
കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിന് സമീപം അസിയ (9),ആദിൽ മുഹമ്മദ്(7),വിഴിഞ്ഞം ഹാർബർ റോഡിൽ അസിക(18),മത്സ്യത്തൊഴിലാളികളായ മൈതീൻ പീരുമുഹമ്മദ്(37), ഹസനാർ(60), ഇൻസമാംഹക്ക്(31),അബുഷൗക്കത്ത്(56),വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ചികിത്സ തേടി.തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു
