തിരുവനന്തപുരം : ബി.ജെ.പി അധികാരത്തിലെത്തിയ തിരുവനന്തപുരം കോപ്പറേഷനിലെ സ്ഥിരം സമിതി അദ്ധ്യക്ഷരെ തിരഞ്ഞടുത്തു.
ക്വാറം തികയാത്തതിനാൽ മാറ്റിവച്ച നികുതി അപ്പീൽകാര്യ സമിതി ഒഴികെയുള്ള ആറ് സമിതികളിലാണ് അദ്ധ്യക്ഷന്മാരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ആറിൽ അഞ്ചിലും ബി.ജെ.പി അംഗങ്ങൾ വിജയിച്ചപ്പോൾ ഒരു അദ്ധ്യക്ഷ പദവി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രനു നൽകി.
എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ മത്സരിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. ഈ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗം 19ന് ഉച്ചയ്ക്ക് 2.30ന് നടക്കും.
