തിരുവനന്തപുരം : സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള ഫോറം 6 അപേക്ഷകൾ ഈ മാസം 22നകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടതാണ്. അന്തിമ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുമെന്നും കളക്ടർ പറഞ്ഞു. എസ് ഐ ആറുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
2002 ലെ വോട്ടർപട്ടികയുമായി ബന്ധപ്പെടുത്താൻ കഴിയാത്തതോ ബന്ധപ്പെടുത്തിയതിൽ പൊരുത്തക്കേടുകൾ ഉള്ളതോ ആയ കേസുകളിൽ നടക്കുന്ന ഹിയറിങ്ങിൽ നിർദ്ദേശിച്ച ദിവസം ഹാജരാകാൻ സാധിക്കാത്ത വ്യക്തികൾക്ക് രേഖകൾ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ ബി.എൽ.ഒമാർക്കോ ബന്ധപ്പെട്ടോ രേഖകൾ നൽകാവുന്നതാണ്. സ്ഥലത്ത് ഇല്ലാത്തതോ നേരിട്ട് ഹിയറിംഗിന് ഹാജരാക്കാൻ കഴിയാത്തതോ ആയ വോട്ടർമാർക്ക് വാട്‌സ് ആപ്പ് മുഖേനയോ ഇ-മെയിൽ വഴിയോ രേഖകൾ ബി.എൽ.ഒ മാർക്ക് കൈമാറാമെന്നുംകളക്ടർ അറിയിച്ചു
. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
