വെള്ളറട: മലയൻകാവിന് സമീപം പുനംങ്കുടിയിലെ കുളത്തിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പനച്ചമൂട് പുലിയൂർശാല ഉള്ളുവിള വീട്ടിൽ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷാജി – ഷമീന ദമ്പതികളുടെ മകൻ മുഹമ്മദ് നിയാസ് (13) ആണ് മരിച്ചത്.
ഇന്നലെ രാവിലെ സഹോദരൻ മുഹമ്മദ് ഫയാസിനും,സുഹൃത്ത് അഭിക്കുമൊപ്പമാണ് നിയാസ് സൈക്കിളിൽ സ്ഥലം കാണാനെത്തിയത്.യാത്രാമദ്ധ്യേ കുളത്തിലെ താമരപ്പൂവ് കണ്ട് നിയാസ് കുളത്തിലിറങ്ങി.സഹോദരനും കൂട്ടുകാരനും കരയിൽ നിൽക്കുകയായിരുന്നു.താമരപ്പൂവ് പറിക്കുന്നതിനിടയിൽ വള്ളിയിൽ കുടുങ്ങി നിയാസ് താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചു കൊണ്ട് ഓടി നാട്ടുകാരെ വിവരമറിയിച്ചു.
ഉടൻ നാട്ടുകാരെത്തി കുട്ടിയെ കരയ്ക്കെത്തിച്ച് സമീപത്തെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് നിയാസ്.
