ജോലി സമയത്ത് യൂണിയൻ പ്രവർത്തനം പാടില്ല; കോർപറേഷൻ ഉദ്യോഗസ്ഥരോട് മേയർ വി.വി.രാജേഷ്

IMG_20260118_235121_(1200_x_628_pixel)

തിരുവനന്തപുരം: നഗരസഭാ ഓഫീസുകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്.

രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള ജോലി സമയത്ത് ഉദ്യോഗസ്ഥർ കൃത്യമായി സീറ്റിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നഗരസഭയുടെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ.

നടന്നു കഴിഞ്ഞ പരിപാടികളുടെ ഫ്ലെക്സ് ബോർഡുകൾ അടിയന്തിരമായി നീക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മേയർ വി.വി.രാജേഷ് നിർദേശം നൽകി. അനധികൃത ബോർഡുകൾ ആരു സ്ഥാപിച്ചാലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ നോക്കാതെ നീക്കണമെന്നും മേയർ നിർദേശിച്ചു. മേയർ ആയി ചുമതലയേറ്റ ശേഷം കോർപറേഷനിലെ മുഴുവൻ ജീവനക്കാരെയും ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു മേയർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!