തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനായി നേറ്റിവിറ്റി കാര്‍ഡ്. ഇതിനായി 20 കോടി രൂപ നീക്കിവെച്ചു.
യുവജനക്ലബുകള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ പ്രവര്‍ത്തന ഗ്രാന്റ്. 5 കോടി രൂപ നീക്കിവച്ചു.വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യേക പദ്ധതി. ഇതിനായി 10 കോടി
കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി മാര്‍ക്കറ്റിംഗ് ശൃഖല, 22.27 കോടി രൂപ വകയിരുത്തി. സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സറ്റഡീസിന്റെ വിപുലീകരണത്തിനായി അത്യാധൂനിക കാമ്പസ് നിര്‍മിക്കാന്‍ ആദ്യ ഘട്ടത്തിൽ 10 കോടി രൂപ
എം.സി റോഡ് വികസനം ഒന്നാം ഘട്ടത്തിനായി 5217 കോടി വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍,പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ബൈപ്പാസുകള്‍ സ്ഥാപിക്കും.
അയ്യാവൈകുണ്ട സ്വാമിയ്ക്കായി സ്മാരകം. 5 കോടി രൂപ വകയിരുത്തി. ഗ്ലോബല്‍ സ്‌കൂളുകള്‍ക്ക് സ്ഥാപിക്കാന്‍ 10 കോടി.ഇലക്ട്രിക് ഓട്ടോ വാങ്ങാന്‍ രണ്ട് ശതമാനം പലിശ ഇളവ്.