തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ, കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ
ശുചീകരണം നടക്കുന്നതിനാൽ ഗംഗാദേവി സംഭരണിയിൽ നിന്നു ജല വിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം,തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻ കോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നു കുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി നാലിനും ഒബ്സെർവേറ്ററി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്,
ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി അഞ്ചിനും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.