നെടുമങ്ങാട്: ഒന്നര വയസുകാരന് അര്‍ഷിദിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഷ്കറിന്റെ അമ്മ. അഷ്കര്‍ കുഞ്ഞിന് ആഹാരം വാരിക്കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും ആഹാരം കഴിക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നു കുഞ്ഞിനെ ചവിട്ടിയതാവാമെന്നും അമ്മ പറയുന്നു. പെട്ടെന്നു കുഞ്ഞിനെ കൊല്ലാനുള്ള മനസ് അഷ്കറിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. അഷ്കറും അഖിലയും കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു.

