തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്‍റെ ഭാഗമായാണ് ജീവനക്കാര്‍ ഇന്നും ഓഫീസുകളിലെത്തുന്നത്. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ടാണ് ആര്യ രാജേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
‘ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. ജീവനക്കാർ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടും. പൊതുജനങ്ങൾക്കാവശ്യമായ മറ്റ് സേവനങ്ങളും നാളെ ലഭ്യമാക്കും. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ’. – ആര്യ രാജേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു