തമ്പാനൂർ ജംഗ്ഷനിൽ നാലു വാഹനങ്ങൾ കൂട്ടിയിടിയിച്ചു

IMG_01072022_203805_(1200_x_628_pixel)

തിരുവനന്തപുരം: തമ്പാനൂർ മോഡൽ സ്‌കൂൾ ജംഗ്ഷനിൽ നാലു വാഹനങ്ങൾ കൂട്ടിയിടിയിച്ച് രണ്ട് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസും രണ്ടു കാറുകളും ഒരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ ഗണേശൻ ഓട്ടോറിക്ഷാ യാത്രക്കാരൻ സുബ്ബയ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. തമ്പാനൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മോഡൽ സ്‌കൂൾ ജംഗ്ഷനിലെ സിഗ്നലിന് സമീപത്തുവച്ച് മുന്നിലുണ്ടായിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുള്ള കാറിലും ആ കാർ അതിന് മുന്നിലുള്ള ഓട്ടോറിക്ഷയിലും ഇടിച്ചു. റോഡിന് എതിർവശത്തേക്ക് തെറിച്ചുവീണ ഓട്ടോ തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരനെയും പുറത്തെത്തിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!