കാട്ടാക്കടയിൽ അമ്മയ്ക്കും മകൾക്കും നേരെ ആസി‌ഡ് ആക്രമണം

attack

കാട്ടാക്കട : അമ്മയ്ക്കും മകൾക്കും നേരെ ആസി‌ഡ് ആക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു(45), മകൾ മിന്നു എന്ന അജേഷ(18) എന്നിവർക്കാണ് പൊള്ളലേറ്റത്. അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റിലായി. മരുമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചന്ദ്രിക(50) മകൻ പ്രകാശ് (29) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. നേരത്തേ റവന്യൂ ഉദ്യോഗസ്ഥരെത്തി അളന്നുകൊടുത്ത സ്ഥലത്ത് മതിലിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് വിശദീകരിച്ചു.റബ്ബറിന് ഉറയിടുന്ന ആസിഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അമ്മയും മകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!