വെളളനാട്: ഉറിയാക്കോട് ഗവ. എൽപി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മതിലും വീടിന്റെ മുൻവശവും തകർത്ത് നിന്നു. ശനി രാത്രി 12.10 ഒാടെ ആണ് സംഭവം. സിഎസ്ഐ സഭയുടെ മുതിർന്ന വൈദികൻ ഉറിയാക്കോട് ഷേഖേന ഹൗസിൽ റവ.ജോസഫ് ആംബ്രോസിന്റെ വീടിന് ആണ് നാശനഷ്ടം ഉണ്ടായത്.പേയാട് ഭാഗത്തു നിന്നെത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്. വീടിന്റെ സമീപത്തെ മതിൽ, സിറ്റൗട്ട്, ഗ്രില്ല്, മുൻവശത്തെ ഭിത്തി, റവ.ജോസഫ് ആംബ്രോസിന്റെ ഓഫിസ് മുറി എന്നിവ തകർത്തു. പാഞ്ഞെത്തിയ ജീപ്പ് റോഡ് വശത്തെ ഓടയും സമീപത്തെ പുരയിടവും കടന്ന് ആണ് വീട്ടിൽ ഇടിച്ച് നിന്നത്. വാഹനത്തിന്റെ മുൻവശവും തകർന്നു. ആളപായമില്ല
