തിരുവനന്തപുരം: പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
പന്തളം കരുമ്പാല സ്കൂളിന് സമീപത്ത് ഇന്ന് പുലർച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് ഇടിച്ചത്.
സംഭവത്തിൽ കാർ യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി ജോസഫ് ഈപ്പന്‍ (66) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അബിയാണ് (32) കാർ ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.