തിരുവനന്തപുരം:നടൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി. രാജ്മോഹന്‍റെ മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തത് വാർത്തയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 17ആം തീയതിയാണ് നടൻ രാജ്മോഹൻ മരിച്ചത്. 88 വയസായിരുന്നു.രാജ്മോഹന്‍റെ മൃതദ്ദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാനെന്നെ വാര്‍ത്തകളെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചത്. 1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തില്‍ നായകവേഷമിട്ട നടന്‍ രാജ് മോഹന്‍റെ ഭൗതികശരീരം നാളെ രാവിലെ 10.15 ന് ഭാരത് ഭവനില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സഹകരണം, രജിസ്‌ട്രേഷന്‍ സാംസ്‌കാരികം മന്ത്രി വി എന്‍ വാസവന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും
