തിരുവനന്തപുരം : കോടതിമുറിയിൽ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു.
തൈക്കാട് മേട്ടുക്കട ആനന്ദത്തിൽ എ. ബാലകൃഷ്ണൻ(56) ആണ് മരിച്ചത്. വഞ്ചിയൂർ പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് ബാലകൃഷ്ണൻ കുഴഞ്ഞുവീണത്.
സഹപ്രവർത്തകർ ഉടൻതന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.