തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ നവീകരിച്ച ലോഞ്ച് തുറന്നു. ‘മെർലോട്ട് എക്‌സിക്യൂട്ടീവ് ലോഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ലോഞ്ച് ആഭ്യന്തര ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ്.
മനോഹരമായ ഇൻ്റീരിയർ സൗകര്യങ്ങളുള്ള ലോഞ്ച് 24 മണിക്കൂറും പ്രവർത്തിക്കും. വൈ-ഫൈ കണക്റ്റിവിറ്റി, ഓൺ സ്‌ക്രീൻ എന്റർടെയ്‌ൻമെന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സൗത്ത്, നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ ഭക്ഷണ ഇനങ്ങളാണ് ലോഞ്ചിന്റെ മറ്റൊരു ആകർഷണം. 95 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ലോഞ്ചിൽ 46 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്ലാത്തരം ലോഞ്ച് അംഗത്വ കാർഡുകളും ഉടൻ സ്വീകരിച്ചു തുടങ്ങും.
വിമാനത്താവളത്തിൽ കഴിഞ്ഞ 8 മാസത്തിനിടെ പുതുതായി 40-ലധികം റീട്ടെയിൽ, ഡൈനിംഗ് ഷോപ്പുകൾ പ്രവർത്തനം തുടങ്ങി. പുതിയ ഏതാനും ഷോപ്പുകൾ ഉടൻ തുറക്കും.