തിരുവനന്തപുരം : നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ ആൾ സഞ്ചരിച്ച വാഹനം കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പരോ സഞ്ചരിച്ച ആളിനെ തിരിച്ചറിയുന്ന വിവരങ്ങളോ ഇല്ലാത്തതാണ് തിരിച്ചടിയായത്. ഗിയറില്ലാത്ത ബൈക്കിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന വിവരം മാത്രമാണ് പൊലീസിനുള്ളത്. ഇത്തരത്തിലുള്ള രണ്ടായിരത്തോളം വാഹനങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചില്ല. നഗരത്തിലെ പൊലീസ് ക്യാമറകളിൽ പലതും പ്രവർത്തിക്കാത്തതും അന്വേഷണത്തെ ബാധിച്ചു.ജൂൺ 30നു രാത്രി 11.20ന് ശേഷമാണ് എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത്. അക്രമി കുന്നുകുഴി ഭാഗത്തേക്കാണ് ബൈക്കിൽ പോയത്
